കള്കട്രേറ്റ് പരിസരത്ത് മാലിന്യം കത്തിക്കുന്നുവെന്ന് പരാതി


കോഴിക്കോട് : കളക്ടറേറ്റ് വളപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബാലറ്റ് ബോക്‌സ് ഡിപ്പോയുടെ സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് വ്യാപകമായ പരാതി.
ഇന്നലെ പകല്‍ പുകശല്യം കാരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പുകശല്യം സഹിക്കേണ്ടി വന്നു.


എ.ഡി.എമ്മിനോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഇലക്ഷന്‍ സെക്ഷനുകളിലുള്‍പ്പെടെ കളക്ടറേറ്റില്‍ പലയിടത്തായി കെട്ടി കിടക്കുകയാണ്.

ഈ പരിസരത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി . തീപ്പൊരി വിവിധ സെക്ഷനുകളിലേക്ക് പറന്നെത്തിയാല്‍ അപായകരമായ സ്ഥിതിയുണ്ടാവുമെന്ന ആശങ്കയും നിലവിലുണ്ട്.