കല്‍പ്പത്തൂരിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
കല്പ്പത്തൂര്: കല്‍പ്പത്തൂരിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്പ്പത്തൂര് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗവണ്മെന്റ് മൃഗാശുപത്രി കെട്ടിടത്തോട് ചേര്‍ന്ന് വനിതാ ഹോട്ടല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രം ആരംഭിക്കുന്ന പഞ്ചായത്തിന്റെ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു കെ. ദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി. എം. പ്രകാശന്, രബിന്‍ ചന്ദ്രന്, ഗീത കല്ലായി, ജയദാസന്‍ ചെമ്മാട്ട്, ഇ. കെ ബിജു, കെ. നാജി , ടി. കെ രാജന്, ഇ. ടി ശൈലേഷ്, പരാഗ്, വാസു നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു.