കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി


പയ്യോളി: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. പയ്യോളി ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി,അഷറഫ് തുടങ്ങിയിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു.വിഷ്ണു.കെ.സത്യന്‍സ്വാഗതവും ,സാരംഗ് സജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. മൂന്ന് കാര്‍ഷികനിയമവും പിന്‍വലിക്കണമെന്ന കര്‍ഷകസംഘടനകളുടെ ഒറ്റക്കെട്ടായ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകസംഘടനകള്‍ തള്ളി.

ഡല്‍ഹിയെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരൂടെ തീരുമാനം. കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന്
രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക