കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍.സി.പി പ്രതിഷേധം


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ആറ് മാസമായി പോരാടിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍ .സി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.രമേശന്‍, കെ.കെ ശ്രീഷു, പി.പുഷ്പജന്‍, പി.എന്‍.ബി നടേരി, എം.കെ.ശ്രീധരന്‍, എന്‍.കെ. സത്യന്‍, പി.എം.സുമേഷ് എന്നിവര്‍ പങ്കെടുത്തു.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനതലത്തില്‍ എന്‍.സി.പി നടത്തുന്ന കരിദിനാചരണം പ്രവര്‍ത്തകര്‍ വീടുകളില്‍ സംഘടിപ്പിച്ചു.

വിവിധയിടങ്ങളില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ.നാരായണന്‍, പത്താലത്ത് ബാലന്‍, ഇ.എസ്.രാജന്‍, വേണു ചേനോത്ത്, ടി.എം ശശിധരന്‍, എം.എ.ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ സംസാരിച്ചു.