കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: അഞ്ച് പേര് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലധികം സ്വര്‍ണ്ണം പിടികൂടി. അഞ്ച് യാത്രക്കാരില്‍ നിന്നായി 3.66 9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതമാണ്. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
മലപ്പുറം സ്വദേശിയായ യാത്രക്കാരന് 633 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളില്‍ വച്ചാണ്. വടകര സ്വദേശിയില്‍ നിന്ന് പിടികൂടിയത് 1092 ഗ്രാം സ്വര്‍ണ മിശ്രിതമാണ്.