കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി


കോഴിക്കോട് : കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബ് അറസ്റ്റിലായി.