കനത്ത മഴ; ജില്ലയിലാകെ കനത്ത നാശനഷ്ടം


കോഴിക്കോട് : കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. കുറ്റ്യാടിയിലെ തിരുവള്ളൂര്‍, ആയഞ്ചേരി, വേളം, മണിയൂര്‍, തുടങ്ങിയ പഞ്ചായത്തുകളില്‍ വീടുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കു മുകളില്‍ മരം വീണു കേടുപാട് പറ്റി. ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്തത്. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി.

കൃഷിയിടങ്ങള്‍ പലയിടങ്ങളില്‍ നശിച്ചു. മരങ്ങള്‍ മുറിച്ചു മാറ്റാനും പൊട്ടിവീണ വൈദ്യുതി ലൈന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും നാട്ടുകാര്‍ രംഗത്തെത്തി. വെള്ളം പഞ്ചായത്തില്‍ 30 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഏക്കര്‍കണക്കിന് കാര്‍ഷികവിളകളും നശിച്ചു. നൂറോളം വൈദ്യുതി തൂണുകള്‍ പൊട്ടി വീണു. ഗുളികപ്പുഴ പള്ളിയത്ത്, മണിമല, കുരുടിമുക്ക,് തുടങ്ങിയ പ്രദേശങ്ങളിലും ചുഴലിക്കാറ്റില്‍ നിരവധി കൃഷിസ്ഥലങ്ങള്‍ നശിച്ചു. ജില്ലയിലാകെ മുപ്പതിലധികം കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയിലാണ്ടി, ബാലുശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതിബന്ധം താറുമാറായി.