കനത്ത മഴയും കാറ്റും; നടുവത്തൂരില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കുര തകര്‍ന്നു


കൊയിലാണ്ടി: കൊയിലാണ്ടി നടുവത്തൂരില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വീടിനു മുകളില്‍ തെങ്ങ് വീണു. നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് പരിസരത്തെ എടവന മീത്തല്‍ നാരായണന്‍ നായരുടെ ഓടുമേഞ്ഞ വീടീനു മുകളിലാണ് തെങ്ങ് വീണത്. കഴിഞ്ഞ ആഴ്ചയാണ് നാരായണന്റെ വീടിന്റെ പഴകിയ മേല്‍ക്കൂര മാറ്റി നിര്‍മ്മിച്ചത്.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍, സമീപത്തെ എടവന മീത്തല്‍ രാധാകൃഷ്ണന്റെ വീടിനു മുകളിലും തെങ്ങ് വീണിരുന്നു. രണ്ട് അപകടങ്ങളിലും ആളപായങ്ങളൊന്നുമില്ല. ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ റവന്യൂ അധികാരികള്‍ സന്ദര്‍ശിച്ചു. രണ്ട ലക്ഷം രുപയുടെ നഷ്ടം കണകാക്കുന്നു.