കനത്തമഴയില്‍ വാഴകൃഷി നശിച്ചു, കണ്ണീരോടെ മേപ്പയ്യൂര്‍ സ്വദേശി


മേപ്പയ്യൂര്‍ : പേരാമ്പ്രയിലെ മേപ്പയ്യൂരിനടുത്ത് ജനകീയമുക്കിലെ കല്‍പ്പത്തൂക്കണ്ടി കണാരന്റെ വാഴത്തോട്ടത്തിലെ നൂറോളം വാഴകള്‍ കനത്ത മഴയിലും കാറ്റിലും നശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലാണ് വാഴകള്‍ നശിച്ചത്. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗം ഇല്ലാതായ വേദനയിലാണ് ഈ കര്‍ഷകന്‍.

പ്രദേശത്ത് സമാനമായ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത കാറ്റും മഴയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഉണ്ടായത്. കല്‍പ്പത്തൂക്കണ്ടി ചന്ദ്രന്റെ വീട്ടിനു മുകളില്‍ തെങ്ങ് മുറിഞ്ഞു വീണ് കേടുപാടുകള്‍ സംഭവിച്ചു.