കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയത് .

ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.