കണ്ണടച്ച് കൂടെ പൊക്കോളൂ, കൂട്ടിരിക്കുന്നോർക്ക് അന്നമൂട്ടാനെന്നും ഹൃദയപൂർവം ഡി.വൈ. എഫ്.ഐ: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരുപ്പുകാരും പട്ടിണിയാകില്ല; “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കം


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരുനേരത്തെ അന്നം ഉറപ്പിക്കുന്ന “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ റഹീം നിർവഹിച്ചു.

സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി. ഷിജിത്ത്, ടി.കെ സുമേഷ്, ജില്ലാ ജോ. സെക്രട്ടറി കെ. അരുൺ, പിങ്കി പ്രമോദ്, ഫഹദ് ഖാൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി വി. വസീഫ് സ്വാഗതവും ട്രഷറർ പി.സി. ഷൈജു നന്ദിയും പറഞ്ഞു.

ഇന്ന് കോഴിക്കോട് സൗത്ത് ബ്ലോക്കിലെ ചെലവൂർ മേഖലയാണ് ഭക്ഷണ വിതരണം നടത്തിയത്. ജില്ലാ സെക്രട്ടറി വി. വസീഫ് വീടുകളിലെത്തി ഭക്ഷണം ശേഖരിച്ചു പരിപാടിക്ക്‌ തുടക്കം കുറിച്ചു. ദിവസവും അഞ്ഞൂറോളം പൊതിച്ചോറ് വിവിധ മേഖല കമ്മിറ്റിയുടെ കീഴിൽ വീടുകളിൽ നിന്ന് ശേഖരിച്ചു ഡിവൈഎഫ്ഐ വിതരണം ചെയ്യും.