കടിയങ്ങാട്ടെ വടക്കേടത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ കക്കാട് വാര്‍ഡ് മെമ്പര്‍ എന്‍.കെ സല്‍മയുടെ പിതാവ് കടിയങ്ങാട്ടെ എരപ്പക്കൂടി താമസിക്കുന്ന വടക്കേടത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ദീര്‍ഘകാലം സലാലയില്‍ കച്ചവടക്കാരനായിരുന്നു.
ഭാര്യ : ഫാത്തിമ. മുഹമ്മദ് (സലാല) മകനാണ്. മരുമക്കള്‍: എന്‍.കെ മുസ്തഫ കക്കാട് (പ്രസിഡന്റ് ദാറുസ്സലാം മദ്രസ) സീനത്ത് (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍: കുഞ്ഞാമി, അലീമ, പരേതരായ അമ്മദ്, മൊയ്തു മുസ്ലിയാര്‍, അബ്ദുള്ള, ബിയ്യാത്തു.