കടലാക്രമണം; കൊയിലാണ്ടിയില്‍ തീരദേശവാസികള്‍ക്ക് സഹായമൊരുക്കണമെന്ന് ബിജെപി


കൊയിലാണ്ടി: കടലാക്രമണ ദുരന്തവും കടുത്ത വറുതിയുടെ ദുരിതവും അനുഭവിക്കുന്ന കടലോര മേഖലയില്‍ അടിയന്തിരമായി ആശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. കടലാക്രമണം തടയാന്‍ തീരദേശത്ത് പുലിമുട്ട് നിര്‍മ്മിക്കണം, ആധുനികമായ ടെട്രോ പാഡു പയോഗിച്ചുള്ള തീരസംരക്ഷണ സംവിധാനം സര്‍ക്കാര്‍ ഉറപ്പു വരുത്തണം, എന്നതാണ് തീരദേശവാസികളുടെ ആവശ്യം.

കടലാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതല്ലാതെ യാതൊരുവിതത്തിലുള്ള ഇടപെടലുകളും നടത്താന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും ആരോപണം. കൊറോണയുടെയും കടല്‍ക്ഷോഭത്തിന്റെയും സാഹചര്യത്തില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. കടലാക്രമണ പ്രദേശങ്ങള്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി രാധാകൃഷ്ണന്റെ.നേതൃത്വത്തില്‍ മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് എസ്സ്.ആര്‍, ജില്ല ട്രഷറര്‍ വി.കെ ജയന്‍, എന്‍.പി. പ്രദീപ് കുമാര്‍, കെ.വി സുരേഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.