കക്കറമുക്ക് വട്ടക്കണ്ടി മൊയ്തു നിര്യാതരായി
പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറമുക്ക് വട്ടക്കണ്ടി മൊയ്തു (64)നിര്യാതരായി. ഏറെക്കാലം കക്കറമുക്ക് ചാലില്‍ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറിയായിരുന്നു.
ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസ പ്രസിഡന്റും, എടോളിത്താഴ മസ്ജിദുത്തഖ് വ പള്ളി കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മത-സാമൂഹിക-രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മൊയ്തു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗവും 15-ാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
ഭാര്യ: ജമീല .മക്കള്‍: നജാദ്,നജീം,നജ്മ. മരുമക്കള്‍:സക്കീര്‍ ഹുസൈന്(പയ്യോളി), ഷഹനാസ് സഹോദരങ്ങള്‍ കുഞ്ഞമ്മദ് ഹാജി,കുഞ്ഞാമിന( മൂലാട്),പാത്തു, ബീവി(ആവള), ബിയ്യാത്തു (പയ്യോളി),കുഞ്ഞിക്കദീശ (കാക്കുനി),സുബൈദ.