കക്കയം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ യാത്ര ദുരിതം ഉടന്‍ പരിഹരിക്കപ്പെടണം; ഡിവൈഎഫ്‌ഐ


കക്കയം: കക്കറി െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ യാത്രാ ദുരിതം ഉടന്‍ പരിഹരിക്കപ്പെടണമെന്ന് ഡിവൈഎഫ്‌ഐ. ജീവനക്കാരുടെ യാത്രാദുരിത പ്രശ്‌നം അതീവ ഗൗരവകരമാണ്. ബാലുശ്ശേരിയില്‍ നിന്നും മറ്റു വിദൂര പ്രദേശങ്ങളില്‍ നിന്നുമായി അഞ്ച് വനിതാ ജീവനക്കാര്‍ ദിവസവും കക്കയം P-H-C യില്‍ ജോലിക്ക് എത്തുന്നുണ്ട്. പൊതു ഗതാഗത്തെ ആശ്രയിച്ചിരുന്ന ഇവര്‍ക്ക് ലോക്ക് ഡൗണായതോടെ ആശുപത്രിയിലെത്താനും തിരിച്ച് വീട്ടിലെത്താനും 700 രൂപക്ക് മുകളില്‍ ദിനംപ്രതി ചിലവ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവനക്കാരും കൂടാതെ ജനപ്രതിനിധി എന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീനയും
പഞ്ചായത്തിന്റെ മുമ്പില്‍ വിഷയമവതരിപ്പിച്ചിട്ടും പരിഹാരം കാണാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.

P-H-C യിലെ ആരോഗ്യ പ്രവര്‍ത്തകരുടെ യാത്ര ദുരിതം പരിഹരിക്കാനായി വരുന്ന തിങ്കളാഴ്ച്ച മുതല്‍ 10 ദിവസത്തേക്ക് ബ്ലോക്ക് മെമ്പര്‍ താത്കാലിക വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം തുടരുന്ന പ്രവര്‍ത്തകരോടുള്ള അവഗണന നീതികേടാണ്. പൊതുഗതാഗതം ആരംഭിക്കുന്നത് വരെ ശാശ്വത പരിഹാരം ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് D-Y-F-l മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.