ഓക്‌സിമീറ്ററിന് ക്ഷാമമുണ്ട്; സന്മസുള്ളവര്‍ സഹായിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമമുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെപി സുധ അറിയിച്ചു. നഗരസഭ പരിമിതമായ തോതില്‍ ഓക്‌സിമീറ്റര്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അത് തികയാതെ വന്നിരിക്കുകയാണ്.
1500 മുതല്‍ 2000 രൂപ വരെയാണ് ഒരു ഓക്‌സിമീറ്റര്‍ ഇപ്പോള്‍ വില. അതിനാല്‍ ഈ മഹാമാരിയെ നേരിടുന്നതിനായി കഴിയാവുന്നവര്‍ പള്‍സ് ഓക്‌സിമീറ്ററോ തുകയോ സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെ പി സുധാ പറഞ്ഞു.