ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം


പേരാമ്പ്ര: ടോക്യോ ഒളിമ്പിക്‌സില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുക്കുകയും, ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി കുറിക്കുകയും ചെയ്ത രാജ്യത്തിന്റെ അഭിമാന താരത്തിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് നോഹയ്ക്ക് കൈമാറി.

സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, എംഎംജിജേഷ്, പി എസ് പ്രവീണ്‍, കെ പ്രിയേഷ്, കെ പി അഖിലേഷ്, ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.