ഒളവണ്ണ ചെറുപുഴ പൂളക്കടവ് പാലത്തിനു സമീപത്ത് നാലു വയസ്സുകാരി മുങ്ങിമരിച്ചു


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ചെറുപുഴയിൽ പൂളക്കടവ് പാലത്തിന് സമീപം സഹോദരനൊപ്പം കുളിക്കുന്നതിനിടയിൽ നാലുവയസുകാരി മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. നല്ലളം മുണ്ടോളി റഹൂഫ്, ഷിജിന ദമ്പതികളുടെ മകൾ ഇസ്സ ഫാത്തിമയാണ് മരിച്ചത്.