ഏഴ് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മേപ്പയ്യൂരില്‍ യുവതി കാമുകനൊപ്പം പോയി; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്, ഇരുവരും റിമാന്റിൽ
മേപ്പയ്യൂര്‍: ഏഴ് വയസ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മേപ്പയ്യൂര്‍ സ്വദേശിയായ യുവതി കടന്നു കളഞ്ഞു. മുപ്പത്തിരണ്ടുകാരനായ രജിലിനൊപ്പമാണ് യുവതി കടന്നു കളഞ്ഞത്. സംഭവത്തില്‍ യുവതിയ്ക്കും യുവാവിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പയൂര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. യുവതിയെ മഞ്ചേരി സബ് ജയിലിലും കാമുകനെ വടകര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തത്. 29 വയസ്സുള്ള യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മേപ്പയൂര്‍ എസ്.ഐമാരായ പ്രശോബ്, പ്രകാശന്‍, എ.എസ്.ഐ കിഷോര്‍, സി.പി.ഒ വന്ദന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.