എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്


കൊയിലാണ്ടി: 2020 ല്‍ S. S. L. C, PLUS TWO പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും പീടിക തൊഴിലാളികളുടെയും മക്കള്‍ക് ആദരവുമായി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ക്യാഷ് അവാര്‍ഡുകളും പാരിദോഷികങ്ങളും നല്‍കിയാണ് വിജയികളെ അനുമോദിച്ചത്. പ്രസിഡന്റ് കെ.കെ.നിയാസ്, ജനറല്‍ സെക്രട്ടറി കെ.പി.രാജേഷ്, ട്രഷറര്‍ കെ.ദിനേശന്‍ എന്നിവര്‍ സമ്മാനം കൈമാറി.പി.ചന്ദ്രന്‍, ബാബുരാജ്(സുകന്യ ). പി.വി.പ്രജീഷ്, അജീഷ്(മോഡേണ്‍ ) മനീഷ്.പി.കെ., യു.കെ അസീസ്, വി.പി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.