എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു, സ്വീകരിച്ച് നാട്ടുകാര്‍


ബാലുശേരി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളായി 63 കേന്ദ്രങ്ങളിലാണ് സച്ചിന്‍ പര്യടനം നടത്തിയത്.

അവിടനല്ലൂരിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. നരയംകുളത്തായിരുന്നു ആദ്യ സ്വീകരണം. പാലോളി, മൂലാട്, കോട്ടൂര്‍, പള്ളിയത്ത് കുനി, പൊന്നമ്പത്ത് താഴെ, ആനപ്പിലാക്കൂല്‍താഴെ, മന്ദങ്കാവ്, കരുവണ്ണൂര്‍, നടുവണ്ണൂര്‍, കരുമ്പാപ്പൊയില്‍, ഉള്ള്യേരി 19, മാമ്പൊയില്‍, മുണ്ടോത്ത് കേന്ദ്രങ്ങളിലും പര്യടന പരിപാടികള്‍ ഉണ്ടായിരുന്നു.

സ്വീകരണ കേന്ദ്രങ്ങളില്‍ പി പി രവീന്ദ്രനാഥ്, എം ലക്ഷ്മി, ടി എം ശശി, ടി സതീശന്‍, മുനീര്‍ കൂരാച്ചുണ്ട്, പി പി പ്രേമ, അഖില്‍ കൂമുള്ളി, കെ ഷാജി എന്നിവര്‍ സംസാരിച്ചു. മുന്നണി നേതാക്കളായ വി എം കുട്ടികൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എ കെ മണി, പി സുധാകരന്‍, എന്‍ കെ ദാമോദരന്‍, എന്‍ കുട്ട്യാലി, വി കെ അനിത, നഫീസ വഴുതനപ്പറ്റ, ടി കെ സുമേഷ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.