എറണാകുളം കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി, കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി മാനസ


എറണാകുളം: കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ ഇരുപത്തിനാല് വയസ്സുള്ള മാനസയാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്.

കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.