എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും; മത്സ്യക്കൃഷിക്ക് തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍പ്പെട്ട എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും. പാടശേഖരത്തില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലാണ് പാടശേഖരത്തില്‍ മത്സ്യക്കൃഷി നടത്തുന്നത്. പഞ്ചായത്തംഗം കെ. നഫീസ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ എ.കെ. ഷെറിന്‍, പാടശേഖര സെക്രട്ടറി കെ.ജെ. വത്സന്‍ നായര്‍, ഫീഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പി. സുനില്‍കുമാര്‍, കെ.സി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദാക്ഷായണി, അംബുജം, എ.സി. കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.