എടച്ചേരിയില്‍ കിണറിടിഞ്ഞു; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു


വടകര:നാദാപുരം എടച്ചേരി പുതിയങ്ങാടിയില്‍ കിണര്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. അപകടത്തില്‍പെ
ട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ ആള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മുതിരകാട്ട് അമ്മദ്‌ന്റെ വീട്ടുപറമ്പില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പുതിയ കിണറിന്റെ പടവുകള്‍ കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിയില്‍ മുകളില്‍ നിന്നും മണ്ണിടിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട രണ്ടുപേരെ ഫയര്‍ഫോഴ്‌സും എടച്ചേരി പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. ഇവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടത്തില്‍പെട്ട മൂന്നാമത്തെ തൊളിലാളിക്കായി രക്ഷാപ്രവവര്‍ത്തനം തുടരുകയാണ്.

നാദാപുരം ഫയര്‍ഫോഴ്‌സും എടച്ചേരി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് കിണറില്‍ നിന്നും മണ്ണ് നീക്കി ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണറില്‍ വെള്ളമുള്ളതും മണ്ണിടിഞ്ഞതും രാക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. എടച്ചേരി മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട തൊഴിലാളി കായക്കൊടി സ്വദേശിയെന്ന് ലഭിക്കുന്ന സൂചന.

 

updating….