എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു. എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പി. ഹബീബ് റഹ്‌മാന്റെ അനുസ്മരണം ”പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട ഹബീബ്, ഓര്‍മ്മകളിലെ വെള്ളി നക്ഷതം” എന്ന ശീര്‍ശകത്തില്‍ സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും , കലാലയ രാഷ്ട്രീയത്തിലും അതുല്യമായ സംഭാവനകള്‍ സമ്മാനിച്ച മഹാനായ പൊതു പ്രവര്‍ത്തകനായിരുന്നു ഹബീബ് റഹ്‌മാനെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജനറല്‍ സെക്രട്ടറി എം.എം അഷറഫ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സെയ്യിദ് അലവി തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് വി.എം അഫ്‌സല്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കെ. ലബീബ് അഷറഫ്, അജിനാസ് കാരയില്‍, സറീന ഒളോറ, ഷഹല്‍ പൊയില്‍, ദില്‍ഷാദ് കുന്നിക്കല്‍, ഷിബില്‍ അബ്ദുള്ള, മുഹമ്മദ് ലുബൈബ്, അല്‍ ഇര്‍ഷാദ്, നബ്ലു ഷാദുല്‍ സംസാരിച്ചു. ട്രഷറര്‍ കെ. ഹാരിസ് നന്ദി പറഞ്ഞു.