എം.എല്‍.എയായി ബേപ്പൂരില്‍ റിയാസെത്തി; കോവിഡിനെ നേരിടാന്‍ പതിമൂന്ന് ദിവസത്തിനുള്ളില്‍ നടപ്പിലാക്കിയത് പത്തിലധികം പദ്ധതികള്‍
കോഴിക്കോട്: ബേപ്പൂരിലെ പുതിയ എ.എല്‍.എ പി.എ.മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നടത്തുന്നത് ചരിത്രപരമായ ഇടപെടല്‍. കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ ജനകീയ പങ്കാളിത്തത്തോടെ പത്തിലധികം പദ്ധതികളാണ് ബേപ്പൂരില്‍ നടപ്പിലാക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ ചരിത്രം വിജയം നേടിയ റിയാസ് ഫലഫ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സജീവമായി മണ്ഡലത്തില്‍ ഇടപെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞ കയ്യടിയാണ് റിയാസിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്നത്.
റിയാസ് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍
01.വിജയാഹ്ലാദ പരിപാടികള്‍ക്ക് വേണ്ടി ഡി.വൈ.എഫ്.ഐ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പരിപാടികള്‍ തുടങ്ങിയത് മെയ് മൂന്നിന്.
02.DMO മുതലുള്ളവരുടെ പങ്കാളിത്തത്തില്‍ ഏകോപന പരിപാടികള്‍ തുടങ്ങിയത് മെയ് നാലിന്.
03.രോഗികള്‍ക്കുള്ള മരുന്ന് വിതരണ പരിപാടികള്‍ തുടങ്ങിയത് മെയ് അഞ്ചിന്.
04.പൊടിപിടിച്ചുകിടന്ന ESI ആശുപത്രി കോവിഡ് ഹോസ്പിറ്റലായത് മെയ് ഏഴിന്.
05.ഫറോക്ക് ബ്ലോക്ക് കോവിഡ് സന്നദ്ധസേന നിലവില്‍ വന്നത് മെയ് എട്ടിന്.
06.Farook College Old Students Association (FOSA) വഴി ഓക്‌സിജന്‍ ആംബുലന്‍സ് ഓടാന്‍ തുടങ്ങിയത് മെയ് ഒന്‍പതിന്.
07.സൗജന്യ ടെലി ഡോക്ടര്‍ സേവനവും, 24X7 കാള്‍ സെന്ററും വളണ്ടിയര്‍ സര്‍വീസും തുടങ്ങിയത് മെയ് ഒന്‍പതിന് തന്നെ.
08.മണ്ഡലത്തിലാകെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയത് മെയ് 12 ന്.
09.പഴയ കടലുണ്ടി പാലിയേറ്റിവ് സെന്റര്‍ ഓക്‌സിജന്‍ പാര്‍ലര്‍ ആണിപ്പോള്‍.
10.’അപ്പോത്തിക്കരി’ എന്ന പേരില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ ലാബും വീടുകളിലേക്കെത്തുന്ന പരിപാടി തുടങ്ങിയത്, മെയ് 14 ന് രാവിലെ.
11.ബേപ്പൂര്‍ മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കായി കോവിഡ് കാല പരിരക്ഷയ്ക്കുള്ള നമ്മള്‍ ഒന്നിച്ച് എന്ന പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത് മെയ് 15 ന്
കൂടാതെ കോവിഡിനൊപ്പം, വെല്ലുവിളിയായി മാറിയ അതിതീവ്ര മഴയിലും പെട്ട് വലഞ്ഞവര്‍ക്കും ആശ്വാസമായി അടിയന്തര നടപടികളും റിയാസ് നടത്തിവരുന്നു. കടലുണ്ടി പഞ്ചായത്തിലെ കടല്‍ ഭിത്തി പ്രവൃത്തി അടിയന്തിരമായി ആരംഭിച്ചിട്ടുണ്ട്. കടല്‍ഭിത്തി തകര്‍ന്നിടങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ കല്ലിടല്‍ പ്രവര്‍ത്തി മണ്ഡലത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിയാസ് പറഞ്ഞു.