ഊരള്ളൂരില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഊരള്ളൂരില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു. ചേമ്പും കണ്ടി മീത്തല്‍ യശോദയാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റില്‍ വീട്ടിനടുത്തുള്ള തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. മപരേതനായ കുഞ്ഞിക്കേളപ്പനാണ് ഭര്‍ത്താവ്. രഞ്ജിത്ത്, റീന എന്നിവരാണ് മക്കള്‍. വിജയന്‍ കൊരട്ടിയില്‍, ഷൈബി ഒറ്റക്കട്ടം എന്നിവര്‍ മരുമക്കളാണ്.
ശക്തമായ കാറ്റ് കൊയിലാണ്ടിയിലാകെ കനത്ത നാശം വിതച്ചു. നിരവധി പേരാണ് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്. കാപ്പാട് തീരത്ത് ഇന്നലെ കടല്‍ക്ഷോഭമുണ്ടായി. നിരവധി ആളുകളുടെ വീട്ടിലാണ് വെള്ളം കയറിയത്.