ഉറുദു സാഹിത്യത്തിൽ രജിനയ്ക്ക് ഡോക്ടറേറ്റ്


പയ്യോളി: ഉറുദു സാഹിത്യത്തിൽ കീഴൂർ സ്വദേശിക്ക് ഡോക്ടറേറ്റ്. തച്ചംകുന്ന് പാറേമ്മൽ രജിന.സി ക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്. “കൃഷൻ ചന്ദറിന്റെ നോവലുകളിലെ ദളിത് വിഷയങ്ങൾ ” എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഉർദുവിഭാഗം പ്രൊഫസർ ഡോ.കെ.വി.നകുലന്റെ കീഴിലായിരുന്നു ഗവേഷണം.

മുയിപ്പോത്ത് ചരിച്ചിൽ നാരായണന്റെയും രാധയുടെയും മകളാണ്, തൃക്കോട്ടൂർ എ.യു.പി സ്കൂൾ അധ്യാപകൻ പി.അനീഷാണ് ഭർത്താവ്, താമരശേരി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ് രജിന.