ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറ് കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: ഉത്തര്‍ പ്രദേശില്‍ കര്‍ഷകരെ കാറ് കയറ്റി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കെതിരെ ഉണ്ടായ കര്‍ഷക പ്രതിഷേധത്തിനിടെയിലാണ് സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി രണ്ട് കര്‍ഷകര്‍ മരിച്ചതും എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതും.

മന്ത്രിയുടെ കോപ്ടര്‍ വന്നിറങ്ങിയ ഹെലിപാഡിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചെതെന്നു കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, അതല്ല, മന്ത്രിയുടെ വാഹന വ്യൂഹങ്ങളിലൊന്ന് കര്‍ഷകരെ ഇടിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കര്‍ഷകര്‍ കത്തിച്ചു.

പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.കെ പ്രിയേഷ്, എം.എം അര്‍ജുന്‍ മോഹനന്‍, ആര്‍.എസ് അമല്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.