‘ഉടൽക്കാഴ്ച’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: യുവ മാധ്യമപ്രവര്‍ത്തകന്‍ കെ.പി.സബിന്റെ ചെറുകഥാസമാഹാരം ‘ഉടല്‍ക്കാഴ്ച’ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ കവി വി.ടി ജയദേവന് നല്‍കിയാണ് പുസ്തകം പുറത്തിറക്കിയത്. കല്‍പ്പറ്റ നാരായണന്റെ കൊല്ലത്തെ വീട്ടിലെ ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം.

ഹരിതം ബുക്‌സാണ് പ്രസാധകര്‍. ഏഴ് കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരിതത്തിന്റെ കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും മറ്റ് പ്രധാന പ്രസാധകരുടെ വില്‍പ്പന കേന്ദ്രങ്ങളിലും ‘ഉടല്‍ക്കാഴ്ച’ ലഭ്യമാണ്.