ഈ നമ്പർ കയ്യിലുണ്ടോ? വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ ലഭിക്കും; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: വാട്സ്ആപ്പിലൂടെയും ഇനി കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള ‘My Gov Corona Helpdesk’ സംവിധാനത്തിലൂടെയാണ് സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ എത്തുന്നത്. വാക്‌സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലാണ് ഈ സേവനം ലഭ്യമാകുക.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.
- ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് ചെയ്യുക.
- ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.
- ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.
- ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.
- Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്.