ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വിശപ്പടക്കിയത് ആനക്കുളത്തുകാർ നൽകിയ 2280 സ്നേഹപ്പൊതികൾ കൊണ്ട്; ഹൃദയപൂർവ്വം ഡിവൈഎഫ്ഐ
കൊയിലാണ്ടി: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. സി.പി.എം ആനക്കുളം ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ് ഫ്‌ലാഗോഫ് ചെയ്തു. മേഖലയിലെ ഒമ്പത് യൂണിറ്റുകളില്‍ നിന്നായി 2280 പൊതിച്ചോറുകളാണ് ഇന്ന് വിതരണം ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വ്വം’. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴില്‍ ദിവസവും അഞ്ഞൂറോളം വീടുകളില്‍ നിന്ന് പൊതിച്ചോറുകള്‍ ശേഖരിച്ച് വിതരണം ചെയ്യും.
ആനക്കുളം മേഖലയിലെ പുളിയഞ്ചേരി, നെല്ലൂളിതാഴ, അട്ടവയല്‍, മുണ്ട്യാടി, മന്ദമഗലം, മരളൂര്‍, എന്നീ പ്രദേശങ്ങളിലെ യൂണിറ്റുകളില്‍ നിന്നാണ് പൊതിച്ചോറുകള്‍ ശേഖരിച്ചത്. സി.സജില്‍കുമാര്‍, ജിജു കെ.പി, അക്ഷയ് കെ.കെ, അശ്വന്ത്, അരുണ്‍കുമാര്‍, അഭിനന്ദ്, അരുണ്‍ ലാല്‍, ദീപാങ്കുരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.