ഇന്നും 300 കടന്ന് പ്രതിദിന കോവിഡ് കേസ്; കൊയിലാണ്ടി മേഖലയില്‍ 332 കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 332 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളായി മേഖലയില്‍ പ്രതി ദിന കോവിഡ് കേസുകളില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്. പലയിടങ്ങളില്‍ എഫ്എല്‍ടിസികള്‍ പ്രവര്‍ത്തനസജ്ജമാക്കി. പൊതുജനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചേമഞ്ചേരിയില്‍ മാത്രം ഇന്ന് രേഖപ്പെടുത്തിയത് 38 കേസുകളാണ്.

കൊയിലാണ്ടിയിലെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍

*അരിക്കുളം 13

*ചേമഞ്ചേരി 38

*കീഴരിയൂര്‍ 24

*കൊയിലാണ്ടി 88

*മൂടാടി 42

*പയ്യോളി 53

*തിക്കോടി 26

*ചെങ്ങോട്ട് കാവ് 48