ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ്സിന്റെ അടുപ്പുകൂട്ടി സമരം
കൊയിലാണ്ടി: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രത്നവല്ലിടീച്ചർ ഉദ്ഘാടനം ചെയ്തു.
പി.പി.നാണി അധ്യക്ഷത വഹിച്ചു. ഇന്ദിര ശിവൻ സ്വാഗതം പറഞ്ഞു. റീന.കെ.വി, ശ്രീജാറാണി, കൗൺസിലർമാരായ ഷീബ അരീക്കൽ, ഷൈലജ, ഷീബ സദീശൻ, രാധ.കെ.കെ, ലീല.കെ.കെ, സരോജിനി വിയ്യൂർ, പ്രസന്ന, ദേവി, നിഷ പയറ്റുവളപ്പിൽ എന്നിവർ സംസാരിച്ചു.