ഇന്ധനവിലവര്‍ധനവിലും വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ഒപ്പുശേഖരണം
മേപ്പയ്യൂര്‍ : ‘ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പില്‍ ഒപ്പ് ശേഖരണം നടത്തി.
പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ.എം ലിഗിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സൗത്ത് മേഖല സെക്രട്ടറി അര്‍ജ്ജുന്‍ കൃഷ്ണ അഭിവാദ്യം ചെയ്തു. ബിജിത്ത് വി. പി. അധ്യക്ഷനും നിഹാല്‍ കെ. കെ. സ്വാഗതവും പറഞ്ഞു.