ഇനി അവര്‍ക്ക് മഴ നനയാതെ ഉറങ്ങാം; മേല്‍ക്കൂര തകര്‍ന്ന് ശോചനീയാവസ്ഥയിലായ വീട് നവീകരിച്ച് നല്‍കി യുവാക്കള്‍ മാതൃകയായി


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ മേല്‍ക്കൂര തകര്‍ന്ന് ശോചനീയാവസ്ഥയിലായ വീട് നവീകരിച്ച് നല്‍കി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. മേല്‍ക്കൂര തകര്‍ന്നതിനാല്‍ കനത്ത മഴയില്‍ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. പഴയ മേല്‍ക്കൂര മുഴുവനായി നീക്കം ചെയ്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചാണ് പ്രവര്‍ത്തകര്‍ വീടിന്റെ ചോര്‍ച്ച പ്രശ്‌നം പരിഹരിച്ചത്.

ഡി.വൈ.എഫ്.ഐ പന്തീരിക്കര മേഖല യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരാണ് വീടിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. യൂത്ത് ബ്രിഗേഡ് പന്തിരിക്കര മേഖല ക്യാപ്റ്റന്‍ പി.കെ.വരുണ്‍ മേഖല കമ്മറ്റി അംഗം പ്രബീഷ്, വൈസ് ക്യാപ്റ്റന്മാര്‍ ശ്രീനാഥ്, ബീനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.