ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് യുവജനയാത്ര സംഘടിപ്പിച്ചു


കൊയിലാണ്ടി : ഡിവൈഎഫ്ഐ കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ഭാഗമായി യുവജനയാത്ര സംഘടിപ്പിച്ചു. ഇന്നലെയായിരുന്നു യുവജനയാത്ര. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തണമെന്നായിരുന്നു ജാഥാ മുദ്രാവാക്യം.

ഉദ്ഘാടനം സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ടി ബാബു നിര്‍വഹിച്ചു. എന്‍ പ്രതീഷായിരുന്നു ജാഥാ ലീഡര്‍.പി കെ രാകേഷ്, സജില്‍ കുമാര്‍ സി, രജീഷ് കേളമ്പത്ത് തുടങ്ങിയവരും ജാഥയിലുണ്ടായിരുന്നു. അണേല, മുത്താമ്പി, പെരുവട്ടൂര്‍, വിയ്യൂര്‍ എന്നിവടങ്ങളിലൂടെയാണ് യുവജനയാത്ര സംഘടിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം ആറുമണിക്ക് നെല്ലൂത്തിത്താഴെയിലായിരുന്നു സമാപനചടങ്ങ്. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.