ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍


കൊയിലാണ്ടി: പഴയപോലെ യാത്രക്കാരില്ല, നിറയെ പൂത്തു നില്‍ക്കുന്ന മരങ്ങളു ചുവന്ന പൂക്കളും റെയില്‍സ്റ്റേഷനും മാത്രം. ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍. കച്ചവടക്കാരും നിറയെ യാത്രക്കാരും ബഹളവും നിറഞ്ഞു നിന്ന റെയില്‍ സ്റ്റേഷന്‍ പരിസരത്ത് ഇപ്പോള്‍ ഇടയ്ക്കിടെയെത്തുന്നത് വിരുന്നുകാരായി കുറച്ച് പക്ഷികള്‍ മാത്രം. പരിസരം മുഴുവന്‍ നിശബ്ദതയാണ്. കണ്ണൂരിലേക്കും കൊയിലാണ്ടിക്കും തലശ്ശേരിക്കും ദൂരയാത്രകള്‍ക്കുമായി ആളുകള്‍ നിരന്തരം ആശ്രയിച്ചുരുന്ന റെയില്‍വേസ്റ്റേഷന്‍, ഇന്ന് മൂകമായ അന്തരീക്ഷത്തിലേക്ക് മടങ്ങി.

രാജ്യത്തെ കൊവിഡ് വ്യാപനവും സംസ്ഥാനത്തെ ലോക്ക്ഡൗണുമാണ് ആളുകള്‍ വരാതിരിക്കാന്‍ കാരണം. കൊവിഡ് മുക്തമായി പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ്.

കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം (പൊതുജനങ്ങള്‍ ശ്രദ്ധിക്കുക, ഇത് ഒഴിഞ്ഞ റെയില്‍വേ സ്റ്റേഷനെക്കുറിച്ചുള്ള ചെറിയ റിപ്പോര്‍ട്ട് മാത്രം. എല്ലാവരും വീട്ടില്‍ ഇരിക്കുക.. പുറത്തിറങ്ങാതെ നമുക്കീ മഹാമാരിയെ അകറ്റാം)

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ നിർത്തുന്ന വണ്ടികൾ

തെക്കോട്ട്

പരശുറാം എക്സ്പ്രസ്സ് – 8.10
പാസഞ്ചർ -12 55
മെയിൽ- 4 40
മാവേലി -8 40
മലബാർ -10

വടക്കോട്ട്

മലബാർ 5 -5
മെയിൽ 7 -55
പാസഞ്ചർ 1 -45
പരശുറാം 4- 10
മംഗള 5- 40
വിളിക്കേണ്ട നമ്പർ 0 4 9 6 2 6 2 0 2 5 5

ചിത്രങ്ങൾ: എടത്തിൽ രവി