ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍. ഡി.പി.യോഗം കോളേജ് കൊയിലാണ്ടി; പി.ജി.കോഴ്‌സ് ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളേജില്‍ എം.കോം(ഫോറിന്‍ ട്രേഡ്)കോഴ്‌സ് എസ്.എന്‍. ഡി.പി.യോഗം ദേവസ്വം സെക്രട്ടറി
അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം പുതുതായി അനുവദിച്ച കോഴ്‌സാണിത്. പ്രിന്‍സിപ്പല്‍ ഡോ.ജെ.എസ്.അമ്പിളി അധ്യക്ഷത വഹിച്ചു. ഡോ.വി.ജി.പ്രശാന്ത്, ദാസന്‍ പറമ്പത്ത്, ഡോ.സുനില്‍ ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ.ഷാജി മാരം വീട്ടില്‍ സ്വാഗതവും ഡോ.സി.പി.സുജേഷ് നന്ദിയും പറഞ്ഞു.