ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്; താമരശ്ശേരി മുതല്‍ കൊയിലാണ്ടി വരെ ഇനി സുരക്ഷിതയാത്ര


കൊയിലാണ്ടി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 7 ന് താമരശ്ശേരിയില്‍ നിന്നും പുറപ്പെട്ട് 7-50 ന് കൊയിലാണ്ടിയില്‍ എത്തും. കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, കോക്കലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് സര്‍വീസ് നടത്തുക. വൈകീട്ട് 3.30ന് കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലെക്ക് തിരിച്ചും സർവീസ് നടത്തും. കോവിഡ് കാലമായതിനാല്‍ ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സര്‍വീസ് ആരംഭിച്ചത്.