അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നാളെ കൊയിലാണ്ടിയിൽ അശ്വമേധം അവതരിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി സംസ്ഥടിപ്പിക്കുന്നത്.

ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പെരുമ; യുവധയുടെ അശ്വമേധം എന്ന പേരിലാണ് പരിപാടി.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യരൂപത്തിൽ അവതരിപ്പിച്ച് യുവതയുമായി സംവദിച്ചാണ് പരിപാടി മുന്നോട്ട് പോകുന്നത്. മാർച്ച് 1 ന് കോഴിക്കോട് വെച്ചാണ് അശ്വമേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നത്.