അറബിക്കടലിനെ അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാറിനെതിരെ ജനം വിധിയെഴുതും; യു.രാജീവൻ


മേപ്പയൂർ: മത്സ്യ തൊഴിലാളികളെ വഞ്ചിച്ച് അറബിക്കടലിനെ അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാരിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്ന് ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭി മു ഖ്യത്തിൽ നടന്നപഞ്ചായത്ത് കൺവൻഷനും ശിൽപ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയ്യായിരത്തിൽപരം കോടികളുടെ ഉടമ്പടിയായാണ് മന്ത്രിമാരും എംഎൽഎ മാരും അറിയാതെ ലോകരാജ്യങ്ങൾ
കരമ്പട്ടികയിൽ പെടുത്തിയ കമ്പനിയുമായി മുഖ്യമന്ത്രി ഒപ്പിട്ടിരിക്കുന്നത്. നമ്മുടെ മത്സ്യ ബന്ധ
നവും വിപണനവും സംസ്കരണവുമൊക്കെ വിദ്യേശ രാജ്യത്തിന് തീരെഴുതി കൊടുത്തിരിക്കുകയാണ്.

പി എസ് സി പരീക്ഷ എഴുതി റാങ്ക് ലീസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കി യാതോരു യോഗ്യതയുമില്ലാത്തവരെ
പിൻവാതിലിലൂടെ നിയമനം നടത്തിയ സംഭവവും കേരള ചരിത്രത്തിലുണ്ടായിട്ടില്ല.
വാളയാറിലെ പെൺകുട്ടികളെ പിച്ചിചീന്തിയവർക്കൊപ്പം നിൽക്കുകയും സ്ത്രീ സുരക്ഷ കടലാസിൽ മാത്രം ഒതുക്കുകയും ചെയ്തിരിക്കുകയാണ് ഇടതു സർക്കാർ.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഇ.അശോകൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്
കെ.പി വേണുഗോപാൽ, കോൺഗ്രസ് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ
സി.വി.ബാലകൃഷ്ണൻ, പി.കെ.അരവിന്ദൻ
ചുക്കോത്ത് ബാലൻ നായർ, കുറുമയിൽ ബാബു, കെ.സി രാജൻ, പാറോളി ശശി,
ഹനീഫ കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു.