അരിക്കുളത്ത് പ്രചാരണം നടത്തി ടിപി രാമകൃഷ്ണന്‍; സ്വീകരിച്ച് പൊതുജനങ്ങള്‍


പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പേരാമ്പ്ര നിയമസഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്‍.അരിക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം.

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കണിവെള്ളരിയും ഒരു കെട്ടു പയറുമായി കാരയാട് പ്രദേശത്തെ കുട്ടികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി.

പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാനാര്‍ഥിയെത്തി. അരിക്കുളം മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, കാന്‍സര്‍മൂലം മരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അഭിലാഷ് എന്നിവരുടെ വീടുകളിലാണ് ആദ്യം എത്തിയത്. വെങ്കല്ലുള്ളതില്‍ കുഞ്ഞിക്കണ്ണന്‍, കല്ലിക്കണ്ടി കുഞ്ഞമ്മദ്, എരിക്കണ്ടി ചെക്കോട്ടി, കുറ്റികണ്ടിമീത്തല്‍ ഗോപാലന്‍, കണ്ടോത്ത് കുഞ്ഞിക്കൃഷ്ണന്‍നായര്‍ എന്നിവരെ സന്ദര്‍ശിച്ചു.

ഇന്നത്തെ മണ്ഡലപര്യടനത്തില്‍ അരിക്കുളം, കീഴരിയൂര്‍, തുറയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ്.സമാപനം വൈകീട്ട് 7 മണിക്ക് ന് മുതുകാടില്‍ ആണ്.