അയ്യായിരം കടന്ന് കോവിഡ് കേസുകള്‍; കോഴിക്കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരം, ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലയില്‍ ഇന്ന് മാത്രം രേഖപ്പെടുത്തിയത് 5015 കോവിഡ് കേസുകളാണ്. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണ്. ഫറോക്ക് നഗരസഭയും ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, പനങ്ങാട്, ഉള്ളിയേരി, കക്കോടി പഞ്ചായത്തുകളിലും അതിതീവ്രവ്യാപനത്തിന്റെ പട്ടികയിലും. ഈ സ്ഥലങ്ങളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാന്‍ അനുമതിയുണ്ട്.