അനന്തപുരം ആറാട്ട് മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവാഘോഷത്തിന് കൊടിയേറിയത്.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവചടങ്ങുകൾ നടത്തുകയെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഫെബ്രുവരി 9ന് പള്ളിവേട്ടയും, 10 ന് കുളിച്ചാറാട്ടും നടത്തും. ഫെബ്രുവരി പത്തിന് ഉത്സവം സമാപിക്കും.