അത്തോളിയിൽ ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ: പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അത്തോളി: അത്തോളിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ. കോതങ്കലെ പിലാച്ചേരി മനോജ് ആണ് വീടിന്റെ പോർച്ചിൽ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന് 55 വയസ്സായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം.
അത്തോളി യിലെ ചന്തുവിന്റെ മകനാണ് മരണപ്പെട്ട മനോജ്. ഇദ്ദേഹത്തിന് രണ്ടു മക്കളാണ്. മകളെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. മകൻ പ്ലസ്ടുവിന് പഠിക്കുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. കൂടുതൽ മരണകാരണം വ്യക്തമല്ല. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.