ഹോം ലാബ്; കുട്ടികളും, രക്ഷിതാക്കളും അറിയേണ്ടതെല്ലാം


ജോർജ് കെ.ടി

GVHSS KOYILANDY

പ്രിയമുള്ളവരെ
അപ്രതീക്ഷിതമായി നമുക്കിടയിലേക്ക് കയറിവന്ന ലോക മഹാമാരി അതിൻറെ താണ്ഡവം തുടരുകയാണ്. വാക്സിൻ എന്ന വാക്കിന് ചുറ്റും പ്രതീക്ഷയർപ്പിച്ച് ലോകം കാത്തിരിക്കുന്നു. ജനജീവിതത്തിന്റെ സ്വാഭാവികമായ ചലനം നിലച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നു ഓൺലൈനിൽ ലഭ്യമാകുന്ന പഠനസാമഗ്രികൾ മാത്രമാണ് ഇപ്പോഴത്തെ ഏക ആശ്രയം.

കുട്ടിയുടെ പ്രകൃതം ഏറെ സവിശേഷതകൾ നിറഞ്ഞ ഒന്നാണ് എന്ന് നമുക്കറിയാം. അടച്ചിടലിന്റെ ദുരിതങ്ങളും ആകുലതകളും തളർത്തുന്നതിനിടയിലും ഈ സവിശേഷതകൾ അവർ കൊണ്ട് നടക്കുന്നുണ്ട്.

ഏറ്റവും ചലന സ്വഭാവമുള്ളതും അന്വേഷിച്ചറിയാൻ ഉള്ള ചെയ്തു നോക്കാനുള്ള കൗതുകം നിറഞ്ഞതുമായ പ്രകൃതമാണ് ഒരു സവിശേഷത.

ഈ കൗതുകം അവരുടെ ഓരോ പെരുമാറ്റത്തിലും ഇടപെടലിലും നമുക്ക് തിരിച്ചറിയാൻ കഴിയും.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഓരോ കുട്ടിയുടെ ഉള്ളിലും ഒരു ശാസ്ത്രജ്ഞൻ ഉണ്ട് ശാസ്ത്രജ്ഞയുണ്ട്. അതിനെ വളർത്തിയെടുക്കണം സമൂഹത്തിനാകെ പ്രയോജനകരമായേക്കാവുന്ന ഒട്ടേറെ കണ്ടെത്തലുകൾ അവരിൽ ഉറഞ്ഞു കിടക്കുന്നുണ്ട്.

പഴയകാലത്ത് കുട്ടികളുടെ ഇത്തരം സർഗ്ഗശേഷി കളെ പോഷിപ്പിക്കുന്ന ഒരു രീതി പൊതുവേ രക്ഷിതാക്കളിൽ കുറവായിരുന്നു.

തോമസ് ചാക്കോ co-owner മിടുക്കനായ കുട്ടി ആടുതോമ എന്ന വില്ലൻ ആയി വളർന്ന അതിനുപിന്നിൽ ചാക്കോ മാഷ് എന്ന കർക്കശ സ്വഭാവക്കാരനായ പിതാവിൻറെ പങ്ക് നമ്മൾ അറിഞ്ഞിട്ടുണ്ട്.സിനിമയിലും നോവലിലും മാത്രമല്ല
അല്ല പൊതു ജീവിതത്തിലുടനീളം നമുക്ക് ഇത്തരം ആളുകളെ കാണാൻ കഴിയും.

ഇന്ന് പൊതുബോധം മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു മനസ്സ് വലിയൊരളവോളം വളർന്നു കഴിഞ്ഞിട്ടുണ്ട്.

അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ തയ്യാറാകുന്നവരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്.

ഹോം ലാബ് എന്ന ആശയം അത്ര പുതിയതല്ല എന്ന് നമുക്കൊക്കെ അറിയാം. വേറിട്ടു ചിന്തിക്കുന്ന ഒരുപാട് അധ്യാപകർ ഓരോ കുട്ടിക്കും ഒരു ശാസ്ത്ര കിറ്റ് എന്ന രീതി വർഷങ്ങൾക്കു മുൻപുതന്നെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

ഇപ്പോൾ അത് വളർന്നു വികസിക്കുകയാണ് ഓരോ വീട്ടിലും ഒരു ലാബ് എന്ന വിശാലതയിലേക്ക് .

പല വിദ്യാലയങ്ങളും ഇതിനകം സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു

ലാബ് സ്ഥാപിക്കുക എന്നതിലൂടെ ഒരു വലിയ ലക്ഷ്യത്തിന് വലിയൊരു ഘട്ടം കടന്നിരിക്കുകയാണ് എങ്കിലും . ചലനാത്മകമായ ഒരു ഹോം ലാബ് എന്ന വിശാല സങ്കൽപത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ക്ലാസ് റൂം പഠനത്തിൻറെ ഭാഗമായ ശാസ്ത്രപരീക്ഷണങ്ങൾ വീടിൻറെ സാഹചര്യത്തിൽ ചെയ്യാൻ ഒരിടം എന്ന രീതിയിൽ കാണുന്നത് അതിനെ വല്ലാതെ ചുരുക്കി കളയുകയാണ് ചെയ്യുന്നത്.

അതായത് സ്കൂളിൽ പഠിക്കുന്ന പരീക്ഷണങ്ങൾ വീട്ടിൽ ലഭ്യമാകുന്ന ഉപകരണങ്ങളും വസ്തുക്കളും ഉപയോഗിച്ച് ചെയ്തു നോക്കുന്നതിനുള്ള ഒരു വേദി മാത്രമല്ല ഹോം ലാബ് .

പിന്നെയോ? പാഠപുസ്തകങ്ങളിലെ പരീക്ഷണങ്ങൾ തികച്ചും വ്യത്യസ്തവും നൂതനവുമായ രീതിയിൽ ആവിഷ്കരിക്കുക എന്നത് കുട്ടിക്ക് വെല്ലുവിളിയുയർത്തുന്ന ഒന്നാണ്.

കഞ്ഞിവെള്ളത്തിൽ അയോഡിൻ ചേർത്ത് അന്നജത്തിൻറെ സാന്നിധ്യം കണ്ടെത്തുന്ന പരീക്ഷണത്തിൽ അയോഡിനു പകരം Betadine ഉപയോഗിക്കുന്നത് tincture iodine ഉപയോഗിക്കുന്ന കുട്ടിയുടെ കഴിവിനെ അഭിനന്ദിക്കണം.

അപ്പോൾ തന്നെ ആ പരീക്ഷണത്തെ ചുറ്റുമുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു മാജിക് രൂപത്തിൽ അവതരിപ്പിക്കാൻ ഒരു കുട്ടിക്ക് സാധിച്ചാൽ അവൻറെ ക്രിയാത്മകതയെ ഏറ്റവും മികച്ച ഒന്നായി അംഗീകരിക്കാൻ നമുക്ക് കഴിയണം.

ഇവിടെ തികച്ചും വ്യത്യസ്തമായ ഉപകരണങ്ങൾ വസ്തുക്കൾ ഒക്കെയാവും ഉപയോഗിക്കുന്നത് പ്രവർത്തനരീതിയും സങ്കേതവും ആകർഷകവും പുതുമയുള്ളതും ആയിരിക്കും.

പാഠഭാഗത്തെ ഒരു ആശയം ചില സമയത്ത് നേരെ പറഞ്ഞു പോകുകയാവും ചെയ്യുന്നത്. ഒരു പരീക്ഷണം വഴി അത് ഉറപ്പിക്കാൻ പാഠത്തിൽ ശ്രമിക്കുന്നുണ്ടാവില്ല.

ഇവിടെ സ്വന്തമായി ഒരു പരീക്ഷണം രൂപകൽപ്പന ചെയ്ത ആശയത്തെ ഉറപ്പിക്കാൻ ഒരു കുട്ടി ശ്രമിച്ചാൽ അവനെ അംഗീകരിക്കണം.

അവനിൽ ആ ആശയം ഉറച്ചു കഴിഞ്ഞു എന്നും അവനിൽ ശാസ്ത്ര സർഗ്ഗാത്മകത ഉണ്ട് എന്നും നമ്മൾ അംഗീകരിക്കുന്നു.

നമുക്ക് ആശയങ്ങൾ പാഠഭാഗത്തു നിന്ന് മാത്രമാണോ ലഭിക്കുന്നത്?

പുസ്തകങ്ങൾ ടെലിവിഷൻ ഇൻറർനെറ്റ് സുഹൃത്തുക്കൾ അധ്യാപകർ ഇങ്ങനെ പല പല വേദികളിൽ നിന്ന് കുട്ടിക്ക് ആശയങ്ങൾ ലഭിക്കും. ഈ ആശയങ്ങളൊക്കെ പരീക്ഷണ രൂപത്തിൽ ചെയ്ത ഉറപ്പിക്കാൻ കുട്ടിക്കുള്ള വേദി കൂടിയാണ് home ലാബ്.

എന്തൊക്കെ കാര്യങ്ങൾ ഹോം ലാബിൽ ഒരുക്കും ?

സാധനങ്ങളും ഉപകരണങ്ങളും കുത്തി നിറക്കൽ അല്ല അവ ഒരുക്കി വെക്കലാണ് നമ്മുടെ കഴിവ് തെളിയിക്കേണ്ടത്.
വലിയ അലമാരകളും മേശകളും ഉപയോഗിക്കുന്നതിനുപകരം കാർഡ്ബോർഡ് പെട്ടികൾ ഉം തുണിസഞ്ചികൾ ഉം ഒക്കെ കുട്ടിക്ക് ലാബിനുവേണ്ടി പ്രയോജനപ്പെടുത്താൻ കഴിയണം.

പ്രധാനപ്പെട്ട ഒരു കാര്യം ആവശ്യമുള്ള സമയത്ത് പെട്ടെന്ന് എടുക്കാവുന്ന രീതിയിൽ വസ്തുക്കളും ഉപകരണങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കൽ ആണ് .

ചെറിയ ചെറിയ പെട്ടികളിൽ വസ്തുക്കളും ഉപകരണങ്ങളും സൂക്ഷിക്കുകയും എന്തൊക്കെ ഉണ്ട് എന്നത് എഴുതി ഒട്ടിക്കുകയും ചെയ്യുന്നത് നല്ല രീതിയാണ്.

ഇനിയുള്ള ഓരോ ദിവസങ്ങളിലും തൻറെ ഹോം ലാബിലേക്ക് ആവശ്യമായ വസ്തുക്കളും ഉപകരണങ്ങളും കുട്ടി കണ്ടെത്തി കൊണ്ടേയിരിക്കും. അതായത് ഹോം ലാബ് ഓരോ ദിവസവും വളർന്നു വരുന്ന ഒന്നാണ്. അവസാനം ഹോം ലാബിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വസ്തുക്കൾ ഉണ്ടാകുന്ന ഒരു സാഹചര്യം വരും. ആ സമയത്ത് തനിക്ക് ആവശ്യമുള്ള ഒരു വസ്തുവിനെ കണ്ടെത്തുകയെന്നത് കുട്ടിക്ക് ശ്രമകരമായ ഒരു ജോലി ആയിത്തീരുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ഉപകരണങ്ങൾ പെട്ടികളിൽ സൂക്ഷിക്കുകയും പുറത്ത് ലേബൽ ഒട്ടിക്കുകയും ചെയ്യുക എന്ന ശീലത്തിലേക്ക് തുടക്കം മുതൽ തന്നെ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നത്.

പലതരത്തിലുള്ള കുപ്പികൾ ബോട്ടിലുകൾ മറ്റു പെട്ടികൾ ഒക്കെ ഹോം ലാബ് ഒരുക്കുന്നതിന് കുട്ടിക്ക് ആവശ്യമായി വന്നേക്കാം. കാപ്പിപ്പൊടി അച്ചാർ തുടങ്ങിയവ കൊണ്ടുവരുന്ന കുപ്പികൾ കുട്ടിക്ക് നൽകണം.

പലതരത്തിലുള്ള വിത്തുകൾ മണ്ണുകൾ കല്ല് ഒച്ചിന്റെ കൂട്, ശംഖു എന്നിവ പോലെയുള്ള അവശേഷിപ്പുകൾ ജീവികളുടെ കൂടുകൾ അങ്ങനെയങ്ങനെ കുട്ടി ഒരുപാട് സാധനങ്ങൾ ലാബിനുവേണ്ടി ശേഖരിക്കും.

മണ്ണെണ്ണ വെളിച്ചെണ്ണ തേൻ മഷി ചുണ്ണാമ്പ് വെള്ളം സോഡാ വിനാഗിരി പുളിവെള്ളം

തുടങ്ങിയ വസ്തുക്കളും കുട്ടി ശേഖരിച്ചു വയ്ക്കും.

പൊതുവേ മിക്ക പരീക്ഷണങ്ങൾക്കും ആവശ്യമായിവരുന്ന ചില ഘടകങ്ങളുണ്ട്. കത്രിക നൂൽ പശ പെൻസിൽ റബ്ബർബാൻഡ് ബ്ലേഡ് സൂചി സെല്ലോ ടാപ്പ് എന്നിവ പോലെയുള്ള ഇത്തരം വസ്തുക്കളെ ഒരു പെട്ടിയിൽ പ്രത്യേകം സൂക്ഷിക്കുന്നത് നന്നാവും.

ഇൻഡക്ഷൻ ബോട്ടിലുകൾ പല അളവിൽ ഉള്ളത് ആശുപത്രികളിൽ നിന്ന് വളരെ എളുപ്പം സംഘടിപ്പിക്കാൻ കഴിയും. ഗ്ലൂക്കോസ് ബോട്ടിലുകൾ ഗ്ലൂക്കോസ വയർ എന്നിവയും കുട്ടികൾക്ക് ആവശ്യമായേക്കാം.പക്ഷേ ഇത്തരം വസ്തുക്കൾ ശേഖരിക്കുമ്പോൾ ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട് ചെയ്യലും സഹകരണത്തോടെ തന്നെ വേണം ചെയ്യാൻ .

ഏറ്റവും ചെലവു കുറഞ്ഞ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതിൽ ആവണം കുട്ടിയുടെ കഴിവ് കാണിക്കേണ്ടത് ലോ കോസ്റ്റ് നോകോസ്റ്റ് എന്നതായിരിക്കണം രീതി.

സസ്യങ്ങൾ ഉണക്കി എടുത്തു ഇസ്തിരിയിട്ടു ഒട്ടിച്ചു തയ്യാറാക്കുന്ന ഹെർബേറിയം തൂവൽ ആൽബം ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ അങ്ങനെ പലതരം കലക്ഷനുകളും ഇതിന്റെ ഭാഗമായി. വരാം.

ഏറ്റവും പ്രധാനം ലാബ് ഒരുക്കൽ അല്ല പ്രവർത്തിപ്പിക്കൽ ആണ് നിങ്ങളുടെ കൂട്ടുകാരുമായി ചർച്ച നടത്തി പരീക്ഷണങ്ങൾക്ക് അവസാനരൂപം നൽകണം.

ഓരോ ആഴ്ചയിലും ഒരു പരീക്ഷണം എങ്കിലും ചെയ്യാൻ സാധിക്കും എന്ന് ഉറപ്പാക്കണം ഓണം വ്യക്തമായി റെക്കോർഡ് ചെയ്തു അതു സയൻസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.

ഓരോ ആഴ്ചയിലും ഒരു പരീക്ഷണമെന്ന തീരുമാനമെടുത്താൽ പുതിയ പുതിയ പരീക്ഷണങ്ങൾ കണ്ടെത്തൽ ഒരു വലിയ വെല്ലുവിളിയായി മാറും. അതിനുവേണ്ടി അറിവ് സമ്പാദിക്കൽ കുട്ടിയുടെ ലക്ഷ്യം ആകും. അത് കുട്ടിയുടെ നിലവാരം പടിപടിയായി ഉയർത്തി കൊണ്ടുവരും.

പരീക്ഷണം ചെയ്യുമ്പോൾ വലിയ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട് മൂർച്ചയുള്ള ഉപകരണങ്ങൾ എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ ശരീരത്തിൽ പൊള്ളലേറ്റാൽ അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്തുക്കൾ ഒക്കെ ഉണ്ടാക്കാം. ഇലക്ട്രിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വൈദ്യുതാഘാതം ഏൽക്കാത്ത നോക്കുകയും വേണ്ടതുണ്ട്. ഏതു പരീക്ഷണമാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് രക്ഷിതാവുമായി നേരത്തെ ചർച്ച ചെയ്യുകയും ആവശ്യമെങ്കിൽ അധ്യാപകരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

രക്ഷിതാവിൻറെ സാന്നിദ്ധ്യത്തിൽ മാത്രമേ ഹോം ലാബിൽ പരീക്ഷണങ്ങൾ നിർവഹിക്കാവുന്ന വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവർ ഹോം ലാബിൽ പ്രവേശിക്കുന്നില്ല എന്നും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നില്ല എന്നും അപകടം ഉണ്ടാവുന്നില്ല എന്നൊക്കെ ഉറപ്പുവരുത്തൽ വളരെ പ്രധാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രിയപ്പെട്ട കൂട്ടുകാരെ ഹോം ലാബ് വിശാലമായ ഒരു സങ്കല്പമാണ് അതിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. നമുക്ക് അതിനായി കൈകോർക്കാം ശുഭദിനം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക