സ്ത്രീകളിലെ അർബുദ രോഗസാധ്യതയും, പ്രതിരോധവും; ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു


ചെങ്ങോട്ട്കാവ്: ‘സ്ത്രീകളിലെ അർബുദ രോഗസാധ്യതയും പ്രതിരോധവും’ എന്ന വിഷയത്തെക്കുറിച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജ്വാല ലൈബ്രറി വനിതാവേദിയും കോഴിക്കോട് ലയൺസ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പൊയിൽക്കാവ് കിട്ടുസിൽവെച്ച് നടത്തിയ പരിപാടി ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പിളും, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പാത്തോളജി മേധാവിയും, നിലവിൽ മിംമ്സ് ഹോസ്പിറ്റൽ പാത്തോളജി മേധാവിയുമായ ഡോ.ലില്ലി രാജീവ് ക്ലാസ് എടുത്തു.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വത്സല ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന കുന്നുമ്മൽ, ജയശ്രീ മനത്താനത്ത്, സ്മിത, പി.മധുശ്രീ, സുമി ജീഷ എന്നിവർ സംസാരിച്ചു. ജ്വാല വനിതവേദി പ്രസിഡന്റ് രാധ ടീച്ചർ സ്വാഗതവും, ബീന ആശീർവാദ് നന്ദിയും പറഞ്ഞു.