സുരക്ഷ പാലിയേറ്റിവിന് സഹായവുമായി ‘ചങ്ക് സഖാക്കൾ’


കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവിന് ഓക്സിജൻ കോൺസന്റേറ്റർ നൽകി. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ‘ചങ്ക് സഖാക്കൾ’ വാട്സ് ആപ്പ് കൂട്ടായ്മയാണ് ഓക്സിജൻ കോൺസന്റേറ്റർ കൈമാറിയത്.

ആനക്കുളത്തുള്ള സുരക്ഷ പാലിയേറ്റിവ് ഓഫീസിൽ ഇന്ന് നടന്ന പരിപാടിയിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി ഓക്സിജൻ കോൺസന്റേറ്റർ ഏറ്റുവാങ്ങി സുരക്ഷ ഏരിയ കൺവീനർ എ.പി.സുധീഷിന് കൈമാറി.

അതീവ ഗുരുതരാവസ്ഥയിലാവുന്ന കിടപ്പു രോഗികൾക്കാണ് സാധാരണ ഓക്സിജൻ കോൺസന്റേറ്റർ ആവശ്യമായി വരാറുള്ളത്. വലിയ ചിലവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഇത് സംഘടിപ്പിക്കാൻ പ്രയാസമായിരുന്നു.

സുരക്ഷ ചെയർമാൻ വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എം.നന്ദനൻ, രഞ്ജിത് കൊയേരി, ബഷീർ മുത്താമ്പി എന്നിവർ സംസാരിച്ചു. കെ.ടി.സിജേഷ് സ്വാഗതവും സജിൽ കുമാർ നന്ദിയും പറഞ്ഞു.