സുധ കിഴക്കെപ്പാട്ടിനെ തിരഞ്ഞെടുത്തു; പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി കെ.ടി.സുമേഷ്


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുധ കിഴക്കെപ്പാട്ടിന് 25 വോട്ട് ലഭിച്ചപ്പോൾ, യു.ഡി.എഫിൽ നിന്ന് മത്സരിച്ച പി.രത്നവല്ലിക്ക് 16 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി സിന്ധു സുരേഷിന് 3 വോട്ടും ലഭിച്ചു.

തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി ജില്ല പട്ടികജാതി വികസന ഓഫീസർ ശ്രി. കെ.പി.ഷാജി, ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സുധ കിഴക്കെപ്പാട്ടിന് സത്യവാചകം ചൊല്ലി കൊടുത്തു.

നാല്പത്തിനാലാം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐ.എം അംഗം കെ.ടി.സുമേഷിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക